കടയ്ക്കൽ ക്ഷേത്രോത്സവത്തിലെ വിപ്ളവഗാനത്തെ തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ്പ്രസിഡൻറ് പി എസ് പ്രശാന്ത്. കടയ്ക്കലിൽ സംഭവിച്ചത് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്നായിരുന്നു പി എസ് പ്രശാന്തിന്റെ പ്രതികരണം. ......
കൊല്ലത്ത് എംഡിഎംഎയുമായി ബോക്സർ പിടിയിൽ. കൊല്ലം ചവറയിലാണ് സംഭവം. പൻമന വടുതല സ്വദേശി ഗോകുലാണ് (28) പിടിയിലായത്.......
കൊല്ലത്ത് പള്ളിപറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്യൂട്ട് കേസിൽ അസ്ഥികൂടം. കൊല്ലം ശാരദാമഠം സിഎസ്ഐ പള്ളി സെമിത്തേരിയോട് ചേർന്ന പറമ്പിൽ നിന്നാണ് അസ്ഥികൂടം അടങ്ങിയ സ്യൂട്ട്കേസ് കണ്ടെത്തിയത്. ......
കൊല്ലം: സമ്മേളനം നടത്തുന്നതു സ്വയം വിമർശനത്തിനും നവീകരണത്തിനും വേണ്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിമർശനങ്ങൾ മനസിലാക്കി തിരുത്തൽ വരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ......
നടനും കൊല്ലം എംഎൽഎയുമായ മുകേഷ് സിപിഎം സംസ്ഥാന സമ്മേളന നഗരിയിലെത്തി. സ്വന്തം മണ്ഡലത്തിൽ സംസ്ഥാന സമ്മേളനം നടക്കുമ്പോൾ മുകേഷിന്റെ അസാന്നിധ്യം വലിയ ചർച്ചയായിരുന്നു. ......
സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് പുരോഗമിക്കവെ വാർത്തകളിൽ നിറയുന്നത് സ്ഥലം എംഎൽഎ എം മുകേഷിന്റെ അസാന്നിധ്യമാണ്. സാധാരണ നിലയിൽ പാർട്ടി സമ്മേളനം നടക്കുന്ന സ്ഥലത്തെ എംഎൽഎ പാർട്ടിക്കാരനാണെങ്കിൽ സമ്മേളനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സജീവമായി മുൻനിരയിൽ തന്നെ ഉണ്ടാകേണ്ടതാണ്. ......
കൊല്ലം: രാജ്യത്ത് പാർട്ടി നയം രൂപീകരിക്കുന്നതും നടപ്പാക്കുന്നതും കേരളത്തിൽ നിന്നെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സിപിഎം സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് പ്രകാശ് കാരാട്ട് കേരളത്തിലെ പാർട്ടിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയത്. ......
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഇന്നു രാവിലെ പാർട്ടി കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ പ്രതിനിഝി സമ്മേളനം നടക്കുന്ന കോടിയേരി ബാലകൃഷ്ണൻ നഗറിൽ പതാക ഉയർത്തും. ......
മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന നിലപാട് മാറ്റി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
മദ്യപിക്കുന്നവർക്ക് പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാമെന്നും എന്നാൽ പാർട്ടി നേതൃത്വത്തിൽ നിൽക്കുന്നവരും പ്രവർത്തകരും മദ്യപിക്കരുതെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി ബന്ധുക്കൾക്കും അനുഭാവികൾക്കും മദ്യപിക്കുന്നതിന് തടസ്സമില്ല. ഇതൊരു സുപ്രഭാതത്തിൽ ഉണ്ടായ വെളിപാടല്ലെന്നും അദ്ദേഹം കൊല്ലത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധി നിബന്ധന കർശനമായി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ......
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാകും. മുപ്പതാണ്ടുകൾക്ക് ശേഷം കൊല്ലത്ത് നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിനായി നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. ......